ആന്ധ്രയില്‍ വാഹനാപകടത്തില്‍ 10 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ലോറി അപകടത്തിൽപ്പെട്ട് പത്തു പേ൪ മരിച്ചു. നാലു പേ൪ക്ക് പരിക്കേറ്റു. സിങ്കാരയകൊണ്ടക്ക് സമീപം തിങ്കളാഴ്ച പുല൪ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

തമിഴ്‌നാട്ടിൽ ഒരു മതാചാര ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. നൽഗോണ്ടയിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് പോകുകയായിരുന്ന ലോറിയിലാണ് ഇവ൪ യാത്ര ചെയ്തിരുന്നത്. 10 പേരും സംഭവസ്ഥലത്തുവെച്ചുതന്നെയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ അഡൻങ്കി ഗ്രാമവാസികളാണിവ൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.