കോഴിക്കോട്: കുറ്റിച്ചിറയിലെ പ്രിയഹൗസിൽ മുറ്റത്ത് തണൽ വിരിക്കുന്നത് സ്നേഹത്തിൻെറ മുന്തിരിവള്ളികൾ. സഹോദരിക്ക് സമ്മാനമായി ഇബ്രാഹീം നട്ടുനനച്ച മുന്തിരിച്ചെടിയിൽ മനം നിറക്കാൻ മാത്രം മുന്തിരിക്കുലകളുണ്ട്. കൊടുംചൂടിൻെറ കാലത്തിന് തണുപ്പും മധുരവുമുള്ള അനുഭവമാണീ കാഴ്ച.
ഇടിയങ്ങര എളയൻെറ പള്ളിക്കടുത്ത നജീബിൻെറ വീട്ടുമുറ്റത്ത് ഒന്നര വ൪ഷമായി മുന്തിരിവള്ളി വളരാൻ തുടങ്ങിയിട്ട്. ഭാര്യാസഹോദരൻ ഇബ്രാഹീം പരീക്ഷണത്തിന് രണ്ട് മുന്തിരിത്തൈകൾ വെച്ചുപിടിപ്പിച്ചതായിരുന്നു. അതിലൊന്ന് വളരാൻ തുടങ്ങി. ചെറിയൊരു പന്തൽകെട്ടി കൊടുത്തു. പക്ഷേ, വള൪ച്ച കൊച്ചു പന്തലിലൊതുങ്ങിയില്ല. അന്യനാട്ടിലെ മുന്തിരിത്തോപ്പിലേതുപോലെ പ്രതീക്ഷക്കപ്പുറത്തേക്ക് അത് വളരാൻ തുടങ്ങി. ഇതോടെ ഇബ്രാഹീമിൻെറ നേതൃത്വത്തിൽ വലിയ മികച്ച പന്തൽ തന്നെയൊരുക്കി. ഓജസ്സോടെ വള൪ന്ന വള്ളികളിൽ ഒന്നര മാസം മുമ്പ് മുന്തിരിപ്പൂക്കൾ വിരിയാൻ തുടങ്ങി. ഒന്നും രണ്ടുമല്ല. നിരവധി പൂക്കൾ. പിന്നെ റോസ് നിറത്തിൽ മധുരം നിറച്ച മുന്തിരിക്കുലകളായി അത് മാറി. പ്രിയ ഹൗസിൻെറ മുറ്റം ഇതോടെ എല്ലാവ൪ക്കും പ്രിയപ്പെട്ടതായി.
രാസവളങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഇബ്രാഹീം പറയുന്നു. ചാണകവും പിണ്ണാക്കും കലക്കിവെച്ച് അതിൽ ഊറുന്ന വെള്ളമാണ് ഇതിന് ഒഴിച്ചുകൊടുക്കുന്നത്. ആട്ടിൻകാഷ്ഠവും ഇട്ടുകൊടുക്കും. മറ്റു വളങ്ങളൊന്നുമില്ല. സമൃദ്ധമായി വള൪ന്ന മുന്തിരി ഒരു ഘട്ടം വിളവെടുത്തുകഴിഞ്ഞു. ഇനി എല്ലാ കാലത്തും ഈ വള്ളികൾ മുറതെറ്റാതെ പൂക്കുമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.