കോയമ്പത്തൂ൪: സാധാരണ സെ൪ച്ചിൽ പോലും അശ്ളീല വീഡിയോകളും വെബ്സൈറ്റുകളും നൽകുന്നതിന് ഗൂഗിളിനെതിരെ കേസ്. കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്വെയ൪ എഞ്ചിനീയറാണ് കേസ് നൽകിയിരിക്കുന്നത്.
മൈക്രോസോഫ്റ്റിൻെറ ഇ-മെയിൽ സേവനം 'ഹോട്ട്മെയിൽ' ഉപയോഗിക്കാനായി ഗൂഗിളിൽ HOT എന്ന് ടൈപ്പ് ചെയ്തപ്പോഴേക്കും ഗൂഗിൾ നൽകിയത് അശ്ളീല വീഡിയോകളും അശ്ളീല വെബ്സൈറ്റുകളുടെ ലിങ്കുകളുമാണെന്ന് പരാതിക്കാരൻ പറയുന്നു.
സോഫ്റ്റ്വെയ൪ എഞ്ചിനീയറുടെ പരാതിയിൽ ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലമിറ്റഡിന് കോയമ്പത്തൂ൪ ജില്ലാ മുൻസിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. കൂടാതെ ഇൻഫ൪മേഷൻ ടെക്നോളജി ഡിപാ൪ട്മെൻറിനു കീഴിലെ ഇന്ത്യൻ കമ്പ്യൂട്ട൪ എമ൪ജൻസി റെസ്പോൺസ് ടീമിനോട് കോടതി വിശദീകരണം തേടിയിട്ടുമുണ്ട്.
ജൂൺ ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.