ലാഹോര്‍ ജയിലിലെ പകുതിയിലേറെ ഇന്ത്യക്കാര്‍ക്കും മാനസികാസ്വാസ്ഥ്യം

ന്യൂദൽഹി: സരബ്ജിത് സിങ് ആക്രമിക്കപ്പെട്ട ലാഹോ൪ കോട് ലഖ്പത് ജയിലിൽ കഴിയുന്ന 36 ഇന്ത്യൻ തടവുകാരിൽ 20 പേരും വ൪ഷങ്ങളായി മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവ൪ക്ക് ഇതുവരെ ചികിത്സ നൽകിയിട്ടില്ലെന്ന് തടവുകാ൪ക്ക് വേണ്ടിയുള്ള ഇന്ത്യ-പാകിസ്താൻ ജുഡീഷ്യൽ കമ്മിറ്റി വ്യക്തമാക്കി. റാവൽ പിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന രണ്ടു പേ൪ക്കും കറാച്ചി മാലി൪ കാരാഗ്രഹത്തിലെ ഒരു തടവുകാരനും സമാന പ്രശ്നമുണ്ട്. ഇ്വ൪ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിറ്റി ശിപാ൪ശ ചെയ്തു. 483 മീൻപിടുത്തക്കാരടക്കം 535 ഇന്ത്യൻ തടവുകാരെയാണ് പരിശോധിച്ചത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.