ധാക്ക: ചരിത്രംകണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തങ്ങളിലൊന്നായ ബംഗ്ളദേശ് വസ്ത്രനി൪മാണ ശാല തക൪ച്ചയിൽ മരിച്ചവരുടെ എണ്ണം 580 ആയി. എട്ടുനില കെട്ടിടം പൂ൪ണമായി തക൪ന്ന സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.
അപകടത്തിന് ഒരു ദിവസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ കണ്ടതിനെ തുട൪ന്ന് കെട്ടിടം ഒഴിപ്പിക്കാൻ പൊലീസ് ഉത്തരവിട്ടിരുന്നെങ്കിലും ഫാക്ടറി ഉടമ നൽകിയ ഉറപ്പിൽ വീണ്ടും തൊഴിലാളികൾ അകത്തുപ്രവേശിച്ചയുടനായിരുന്നു അപകടം. അഞ്ചുനില കെട്ടിടത്തിനുള്ള അനുമതിയിൽ എട്ടുനിലയാണ് നി൪മിച്ചിരുന്നത്. ഇത് അപകട സാധ്യത വ൪ധിപ്പിച്ചു. ബംഗ്ളാദേശിൻെറ പ്രധാന വ്യവസായങ്ങളിലൊന്നാണ് വസ്ത്ര നി൪മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.