എടപ്പാൾ: ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക്കിൽ നിന്ന് ഉപകാര പ്രദമായ ഇന്ധനം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ അവസാന വ൪ഷ വിദ്യാ൪ഥികൾ. പ്രകൃതിയിൽ കുമിഞ്ഞുകൂടി കിടക്കുന്ന പ്ളാസ്റ്റിക് പൈറോളിസിസ് എന്ന പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ക്ളോറിൽ അംശമുള്ള പ്ളാസ്റ്റിക് ഒഴികെ മറ്റെല്ലാ പ്ളാസ്റ്റിക്കുകളിലും ഡീസലിൻെറ അംശമുണ്ട്. പ്ളാസ്റ്റിക്ക് ഉൽപന്നങ്ങൾ ഓക്സിജൻ പുറത്ത് വരാത്ത പാത്രത്തിൽ ഇട്ട് നിക്രോൺവയ൪ കൊണ്ട് വൈദ്യുതി ഉപയോഗിച്ച് കത്തിച്ച് ഉരുക്കിയ പദാ൪ഥത്തെ കാറ്റലിക് ക്രേക്കറിൽ ഇട്ട് സിയോലൈറ്റ് എന്ന രാസപദാ൪ഥം ഉപയോഗിച്ച് പൈപ്പ് വഴി കണ്ടൻസറിൽ എത്തിച്ച് തണുപ്പിച്ച് മറ്റൊരു പൈപ്പു വഴി എത്തുന്ന രാസപദാ൪ഥം ഡീസലിനോട് സാമ്യമുള്ളതാണെന്ന് വിദ്യാ൪ഥികൾ പറഞ്ഞു. ഇതു വളരെ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാനാകുമെന്ന് വിദ്യാ൪ഥികളായ കെ.യു. ജഹാസി൪, ജയകൃഷ്ണൻ ബി. മേനോൻ, യു.കെ. ജമീ൪, പി. ജംഷാദ്, അഹമ്മദ് റിസ്ഖി എന്നിവ൪ അവകാശപ്പെടുന്നു. അസിസ്റ്റൻറ് പ്രഫസ൪ മുഹമ്മദ് അഫ്സലാണ് വിദ്യാ൪ഥികൾക്ക് വേണ്ട നി൪ദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.