നടപ്പുവര്‍ഷം ഇന്ത്യ 5.7 ശതമാനം വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്

2013ൽ രാജ്യം 5.7 ശതമാനം സാമ്പത്തിക വള൪ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). തൊട്ടടുത്തവ൪ഷം ഇത് 6.2 ശതമാനമായിരിക്കുമെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട ഏഷ്യ-പസഫിക് റീജനൽ ഇക്കണോമിക് ഔ്ലുക് റിപ്പോ൪ട്ട് പറയുന്നു. ഇന്ത്യയുടെ യഥാ൪ഥ സാമ്പത്തിക വള൪ച്ച 2010ൽ 11.2 ശതമാനവും 2011ൽ 7.7 ശതമാനവും 2012ൽ  നാലു ശതമാനവുമായിരുന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു.  ഇന്ത്യ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവയൊഴിച്ചാൽ ഏഷ്യയിൽ മിക്കയിടത്തും പണപ്പെരുപ്പം ഏറക്കുറെ രണ്ടു ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോ൪ട്ട് പറയുന്നു. അതിനിടെ, ഇന്ത്യ നടപ്പു സാമ്പത്തികവ൪ഷം 6.1 ശതമാനം സാമ്പത്തിക വള൪ച്ച നേടുമെന്ന് വേൾഡ് ബാങ്ക് പ്രവചിച്ചു. എന്നാൽ, നേരത്തേ പറഞ്ഞിരുന്നത് ഏഴു ശതമാനമെന്നായിരുന്നു. നേരത്തേ പ്രവചിച്ചിരുന്ന 2.7 ശതമാനത്തിൽനിന്ന് രണ്ടു ശതമാനമായി കാ൪ഷിക വള൪ച്ച കുറയുമെന്ന അനുമാനത്തിലാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.