ശനിയിലെ കൂറ്റന്‍ ചുഴലിക്കാറ്റിന്‍െറ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു

വാഷിങ്ടൺ: ശനി ഗ്രഹത്തിൻെറ ഉത്തരധ്രുവത്തിന് ചുറ്റും വീശിയടിക്കുന്ന കൂറ്റൻ ചുഴലിക്കാറ്റിൻെറ തൊട്ടടുത്തുനിന്നുള്ള ദൃശ്യങ്ങൾ നാസയുടെ കാസിനി ബഹിരാകാശ കേന്ദ്രം പുറത്തുവിട്ടു. 2000 കി.മീറ്റ൪ വ്യാപ്തിയുള്ളതും കേന്ദ്രബിന്ദുവിന് ഭൂമിയിലെ ശരാശരി ചുഴലിക്കാറ്റിനേക്കാൾ 20 മടങ്ങ് വലുപ്പമുള്ളതുമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തുവിട്ടത്.
ചുഴലിക്കാറ്റിൻെറ പുറംഭാഗത്തെ നേരിയതും തിളങ്ങുന്നതുമായ മേഘങ്ങൾ സെക്കൻഡിൽ 150 മീറ്റ൪ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ആറ് ഭാഗമുള്ള കാലാവസ്ഥാ മാതൃകയിൽ അജ്ഞാതമായാണ് ഇതിൻെറ സഞ്ചാരപഥം. കൊടുങ്കാറ്റിൻെറ രൂപത്തിലുള്ള ഈ നീ൪ച്ചുഴി രണ്ടുതവണയാണ് പക൪ത്തിയതെന്ന് പസാഡേനയിലെ കാലിഫോ൪ണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇമേജിങ് സംഘാംഗം ആൻഡ്രൂ ഇംഗ൪സോൾ വെളിപ്പെടുത്തി. വെള്ളം ബാഷ്പീകരിച്ചുപോവുന്ന ശനിഗ്രഹത്തിലെ ഹൈഡ്രജൻ അന്തരീക്ഷത്തിൽ വളരെ ചെറുതായാണ് ചുഴലിക്കാറ്റ് പക൪ത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയിലെ ചുഴലിക്കാറ്റിൻെറ ഉള്ളറകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ശനിയിലെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തുമെന്ന് ശാസ്ത്രജ്ഞ൪ അറിയിച്ചു. ശനിയിലെ അന്തരീക്ഷത്തിൽ ഈ മേഘങ്ങൾക്ക് ജലപദാ൪ഥമില്ലെങ്കിലും ഭൂമിയിലെ ചുഴലിക്കാറ്റ് രൂപംകൊള്ളുന്നതും നിലനിൽക്കുന്നതും സംബന്ധിച്ച് ഇവ ഉപയോഗിച്ച് മനസ്സിലാകുമെന്നും അവ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.