ആലപ്പുഴ: ഡി.വൈ.എഫ്.ഐ 12 ാം സംസ്ഥാന സമ്മേളനം മേയ് 21,22,23 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയ൪മാൻ ജി. സുധാകരൻ എം.എൽ.എ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്.
സംസ്ഥാനത്തെ 4864950 അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 683 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളിലെ രക്തസാക്ഷി നഗറിലും പൊതുസമ്മേളനം ഇ.എം.എസ് സ്റ്റേഡിയത്തിലെ ഊഗോ ചാവേസ് നഗറിലും നഗര ചത്വരത്തിലെ സുകുമാ൪ അഴീക്കോട് നഗറിൽ അനുബന്ധ പരിപാടികളും പി.ഗേവിന്ദപ്പിള്ള നഗറിൽ എക്സിബിഷനും നടക്കും.
സമ്മേളനഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിക്കും. നവലിബറൽ നയങ്ങളും തൊഴിലില്ലായ്മയും, നവ മാധ്യമങ്ങളും യുവജനങ്ങളും, പരിസ്ഥിതി വിദ്യാഭ്യാസം സാമൂഹിക മാറ്റത്തിന്, മാതൃഭാഷാ സംസ്കാരം, ആവിഷ്കാര സ്വാതന്ത്ര്യം, തകരുന്ന പൊതുമേഖല, നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾ, വ൪ഗീയത എന്നീ വിഷയങ്ങളിൽ ആലപ്പുഴ, കുട്ടനാട്, ചാരുംമൂട്, അമ്പലപ്പുഴ, ചേ൪ത്തല, മാരാരിക്കുളം ഏരിയകളിലാണ് മേയ് 12 മുതൽ 18 വരെ സെമിനാറുകൾ നടക്കുക.
സെമിനാറുകളിൽ പിണറായിവിജയൻ, വി.എസ്. അച്യുതാനന്ദൻ, സുഗതകുമാരി, തോമസ് ഐസക്, ബിനോയ് വിശ്വം, ഡോ. ബി.ഇക്ബാൽ, എം.ബി. രാജേഷ്, കുരീപ്പുഴ ശ്രീകുമാ൪, എളമരം കരീം, ആ൪.ചന്ദ്രശേഖരൻ, കെ.ആ൪. മീര, പ്രഭാവ൪മ,ഏഴാച്ചേരി രാമചന്ദ്രൻ, ടി.എൻ.ഗോപകുമാ൪, ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, പി.രാജീവ്, ആഷിക് അബു, കലവൂ൪ രവികുമാ൪, ആലപ്പി ഋഷികേശ് തുടങ്ങിയവ൪ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.