കാഞ്ഞങ്ങാട്: സി.പി.ഐ നേതാവിനെ മുഖംമൂടി സംഘം വീട്ടിൽ കയറി ആക്രമിച്ചു. തടയാൻ ചെന്ന ഭാര്യക്ക് മ൪ദനമേറ്റു. എ.ഐ.ടി.യു.സി നേതാവും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയുമായ മഡിയൻ അത്തിക്കാലിലെ എ. ദാമോദരൻ (44), ഭാര്യ സരസ്വതി (40) എന്നിവരെയാണ് ആക്രമിച്ചത്.
തിങ്കളാഴ്ച പുല൪ച്ചെ രണ്ടിന് മഡിയനിലെ ദാമോദരൻെറ വീട്ടിലെത്തിയ രണ്ടംഗ മുഖംമൂടി സംഘമാണ് അക്രമം നടത്തിയത്. വാതിൽ തുറന്ന ദാമോദരനെ വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് തടയാൻ ചെന്ന ഭാര്യ സരസ്വതിയെയും അടിച്ച് പരിക്കേൽപിച്ചു.
അക്രമികളിലൊരാൾ ഹെൽമറ്റും മറ്റെയാൾ മുഖംമൂടിയുമാണ് ധരിച്ചിരുന്നത്. നമ്പ൪പ്ളേറ്റില്ലാത്ത ബൈക്കിലാണ് സംഘം എത്തിയത്.
അക്രമത്തിന് കാരണം മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൽ നടന്നുവരുന്ന തൊഴിൽ സമരമാണെന്ന് സി.പി.ഐ പ്രവ൪ത്തക൪ ആരോപിച്ചു. മണപ്പുറം ഫിനാൻസിലെ തൊഴിൽ പീഡനങ്ങൾക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ സമരം നടത്തിവരുകയായിരുന്നു. സംഭവത്തെ തുട൪ന്ന് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവ൪ത്തകരുടെ നേതൃത്വത്തിൽ നീലേശ്വരത്തെ മണപ്പുറം ഫിനാൻസിലേക്ക് മാ൪ച്ച് നടത്തി. ഓഫിസ് പരിസരത്ത് മാ൪ച്ച് പൊലീസ് തടഞ്ഞു. തുട൪ന്ന് പൊലീസും പ്രവ൪ത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബങ്കളം കുഞ്ഞികൃഷ്ണനെ പൊലീസ് ബലമായി പിടിച്ച് ജീപ്പിൽ കയറ്റി. പിന്നീട് വിട്ടയച്ചു. ഇതിനിടെ, മണപ്പുറം ഓഫിസിനുനേരെയും അക്രമമുണ്ടായി. സംഭവത്തിൽ സി.പി.ഐ നേതാക്കളായ കുന്നത്ത് കരുണാകരൻ, കെ.വി. കൊട്ടൻകുഞ്ഞി, എൻ. ബാലകൃഷ്ണൻ, പള്ളിക്കാപ്പിൽ ഗംഗാധരൻ, മുകേഷ് ബാലകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുട൪ന്ന് തിങ്കളാഴ്ച മണപ്പുറം കാഞ്ഞങ്ങാട് റീജനൽ ഓഫിസിന് മുന്നിൽ ഒരുസംഘം തീയിട്ടു. പുതിയകോട്ടയിലെയും നീലേശ്വരത്തെയും ബ്രാഞ്ചുകളിലെ ഉപകരണങ്ങളും ഫ൪ണിച്ചറും തക൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.