തലശ്ശേരി: ബി.ജെ.പി ജില്ലാ സെക്രട്ടറി പന്ന്യന്നൂ൪ ചന്ദ്രനെ വധിച്ച കേസിലെ രണ്ടാം പ്രതിയുടെ വിധി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച പറയും. നേരത്തെ വിചാരണ വേളയിൽ ഹാജരാകാതിരുന്ന രണ്ടാം പ്രതിയും സി.പി.എം പ്രവ൪ത്തകനുമായ പന്ന്യന്നൂ൪ തയ്യുള്ളതിൽ താഴെ കുനിയിൽ പവിത്രൻെറ (49) പേരിലുള്ള കേസിൻെറ വിധിയാണ് ജില്ലാ ജഡ്ജി വി. ഷ൪സി പ്രഖ്യഖാപിക്കുക. ചന്ദ്രൻെറ ഭാര്യ അരുന്ധതി, സഹേദരി സാവിത്രി, അന്വേഷണ ഉദ്യോഗസ്ഥ൪ എന്നിവരുൾപെടെ 49 സാക്ഷികളെ വിസ്തരിച്ചിരുന്നു. കേസിൽ പവിത്രൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ കോടതി പ്രഖ്യാപിച്ചിരുന്നു.
തുട൪ന്ന് വിധി പറയുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ നാല് പ്രതികൾക്ക് തലശ്ശേരി സെഷൻസ് കോടതി നേരത്തെ വധശിക്ഷ വിധിക്കുകയും ഹൈകോടതി ജീവ പര്യന്തമാക്കി കുറക്കുകയും ചെയ്തിരുന്നു. വിചാരണ സമയത്ത് ഹാജരാവാതിരുന്ന രണ്ടാം പ്രതിയായ പവിത്രനെ പിന്നീട് 2007ൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1996 മെയ് 25ന് വൈകീട്ട് 4.30 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടിന് സമീപം ചന്ദ്രനെ ഒരു സംഘം വെട്ടിയും കുത്തിയും കൊലപെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ട൪ എം.ജെ. ജോൺസണാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.