ബംഗ്ളാ കെട്ടിട ദുരന്തം: അവശേഷിക്കുന്നവരെ രക്ഷിക്കാനാവില്ലെന്ന്

 

ധാക്ക: കഴിഞ്ഞ ബുധനാഴ്ച ബംഗ്ളാദേശിലെ ധാക്കക്കു സമീപം തക൪ന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയവ൪ക്കു വേണ്ടിയുള്ള രക്ഷാപ്രവ൪ത്തനം ആറു ദിവസം പിന്നിട്ടു.  
കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണെന്ന് രക്ഷാപ്രവ൪ത്തക൪ അറിയിച്ചു. വസ്ത്രനി൪മാണശാലയുടെ സ്ളാബുകൾ എടുത്തുമാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവ൪ത്തക൪. 397 പേരാണ് ദുരന്തത്തിൽ മരിച്ചത്. സംഭവത്തിൽ കെട്ടിട ഉടമയെ ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. 
അതിനിടെ, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അപകടസ്ഥലവും മരണപ്പെട്ടവരുടെ വീടുകളും സന്ദ൪ശിച്ചു. എന്നാൽ, സന്ദ൪ശനത്തിനിടെ പ്രധാനമന്ത്രി തങ്ങളുമായി സംസാരിച്ചില്ലെന്ന് കാണാതായവരുടെ ബന്ധുക്കൾ പരാതിപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദ൪ശിച്ച അവ൪ സ൪ക്കാ൪ സഹായം വാഗ്ദാനം ചെയ്തു.
 
 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.