ഝാര്‍ഖണ്ഡില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഖുന്തി (ഝാ൪ഖണ്ഡ്): ഝാ൪ഖണ്ഡ് തീവ്രവാദികൾ ഖുന്തി ജില്ലയിൽ മാധ്യമപ്രവ൪ത്തകനെ വധിച്ചു. ‘മുറുവിലെ ഒരു ഹിന്ദി ദിനപത്രത്തിൽ ജോലിചെയ്യുന്ന ജിതേന്ദ്രകുമാ൪ സിങ് ആണ് കൊല്ലപ്പെട്ടത്. മുറു പോലീസ് സ്റ്റേഷന് കീഴിലുള്ള പസ്റബേദ-ഖത്തങ്ക റൂട്ടിൽ പീപ്ൾ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവ൪ത്തക൪ സിങ്ങിനെ വെടിവെക്കുകയായിരുന്നുവെന്ന് സബ് ഡിവിഷനൽ പൊലീസ്  ഓഫിസ൪ അശ്വിനികുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.