കോട്ടയം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻെറ ആഭിമുഖ്യത്തിൽ മേയ്ഒന്നിന് ആരംഭിക്കുന്ന പ്രവാസി മലയാളികളുടെ സെൻസസിൽ സത്യസന്ധമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ഒരുവീട്ടിലെ സ്ഥിരതാമസക്കാരുടെ എണ്ണം, വീട്ടിലും അല്ലാതെയും നടത്തുന്ന സംരംഭങ്ങളുടെ എണ്ണം, സംരംഭത്തിൽ ജോലി ചെയ്യുന്ന സ്ത്രീ/പുരുഷ തൊഴിലാളികളുടെ എണ്ണം, ഉടമസ്ഥത എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതോടൊപ്പം ഓരോവീട്ടിൽ നിന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവരം ശേഖരിക്കാൻ പ്രവാസി മലയാളികളുടെ സെൻസസ് നടത്തും. ഇതു പ്രകാരം വിദേശത്ത് താമസിക്കുന്നവരുടെ എണ്ണം, വിദേശത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം, ജോലി ചെയ്യുന്ന രാജ്യം, തൊഴിൽ മേഖല, ജോലിയുടെ സ്വഭാവം, വിദേശത്ത് ജോലി ചെയ്ത കാലയളവ് എന്നീ വിവരങ്ങൾ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.