മകളെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍

പത്തനംതിട്ട:  മകളെ പീഡിപ്പിച്ച പിതാവിനെ റിമാൻഡ് ചെയ്തു. മലയാലപ്പുഴ സ്വദേശി  ശെൽവനെയാണ് (49) ചൊവ്വാഴ്ച റിമാൻഡ് ചെയ്തത്. തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ തകിലു വിദ്വാനായിരുന്നു ശെൽവൻ.
 പെൺകുട്ടിയുടെ സഹോദരനായ ഒമ്പതാം ക്ളാസ് വിദ്യാ൪ഥി നൽകിയ പരാതിയിലാണ് അറസ്റ്റ്  ചെയ്തത്. മൂന്നുവ൪ഷം മുമ്പ്  ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് പ്രതിയും രണ്ട്  മക്കളും ഒരുമിച്ചാണ് താമസിച്ചത്.
മുമ്പ്  ഇയാൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് മാതാവ് ചോദ്യം ചെയ്തിരുന്നതായി അയൽവാസികൾ പറയുന്നു. തുട൪ന്നുണ്ടായ ത൪ക്കമാണ്  അവരുടെ ദുരൂഹമരണത്തിന് കാരണമെന്ന് പൊലീസ് ഇപ്പോൾ സംശയിക്കുന്നു.
മാതാവിൻെറ  മരണശേഷം  നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതും പതിവാണ്. ഇതുകാരണം  ബന്ധുക്കളുമായി സഹകരണമില്ല. പീഡന വിവരം പെൺകുട്ടി ബന്ധത്തിലുള്ള മുത്തശ്ശിയോട് പറയുകയും ഇവ൪ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
കുട്ടികൾക്കെതിരായ അതിക്രമത്തിൻെറ  പരിഷ്കരിച്ച വകുപ്പുകൾ ചേ൪ത്താണ് കേസെടുത്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിൻെറ ദുരൂഹ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നതായും കുട്ടിയുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈ.എസ്.പി ചന്ദ്രശേഖരൻ നായ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.