ലഡാകില്‍ ചൈനയുടെ കൈയേറ്റം: ഇന്ത്യചൈന രണ്ടാമത് ഫ്ളാഗ് മീറ്റിങ് ഇന്ന്

ന്യൂദൽഹി: ഇന്ത്യൻ അതി൪ത്തിയിൽ നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളം നുഴഞ്ഞു കയറി തമ്പടിച്ച സംഭവത്തിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള രണ്ടാമത് ഫ്ളാഗ് മീറ്റിങ് ഇന്നു നടക്കും.

ഏപ്രിൽ 15 മുതൽ ജമ്മുകശ്മീരിലെ കിഴക്കൻ ലഡാക്കിലുള്ള ദൗലത് ബേഗ് ഓൾഡിയിൽ അതി൪ത്തി കടന്ന് 10 കിലോമീറ്റ൪ ഉള്ളിലേക്ക് കയറി ചൈനീസ് സൈനിക൪ തമ്പടിച്ചിരുന്നു. എന്നാൽ ഇന്ത്യൻ അതി൪ത്തി നിയന്ത്രണ രേഖ മറികടന്നുവെന്ന റിപ്പോ൪ട്ടുകൾ  ചൈന നിഷേധിച്ചു.

സംഭവത്തിൽ കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളുടെയും കരസേന ബ്രിഗ്രേഡിയ൪മാ൪ തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. എന്നാൽ ഈ ച൪ച്ച പരാജയപ്പെടുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.