ബാങ്കോക്: മ്യാന്മറിലെ മുസ്ലിംകൾക്കെതിരെ ബുദ്ധവിഭാഗക്കാ൪ നടത്തുന്ന കലാപത്തിൽ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ് സാൻ സൂചി പുല൪ത്തുന്ന മൗനം മനുഷ്യാവകാശ പ്രവ൪ത്തക൪ക്കിടയിൽ അവരുടെ പ്രതിഛായക്ക് കോട്ടം വരുത്തിയതായി എ.എഫ്.പി റിപ്പോ൪ട്ടു ചെയ്തു. ബുദ്ധ വിഭാഗത്തിൻെറ വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് സൂചിയുടെ മൗനത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷക൪ വിലയിരുത്തുന്നു. കഴിഞ്ഞമാസം രാജ്യത്ത് നടന്ന വംശീയ കലാപത്തിൽ 43 പേ൪ കൊല്ലപ്പെടുകയും, മുസ്ലിം വിഭാഗക്കാരുടെ വീടുകളും പള്ളികളും വ്യാപകമായി തക൪ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, കലാപത്തിനിരയായ മുസ്ലിംകളോട് സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് സൂചി ചെയ്തത്. മ്യാന്മറിലെ നാലു ശതമാനം വരുന്ന മുസ്ലിംകൾക്കെതിരെ ബുദ്ധിസ്റ്റുകൾ നടത്തുന്ന അക്രമങ്ങളെയും, ബുദ്ധ സന്യാസിമാരുടെ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളെയും ശക്തമായി വിമ൪ശിക്കാൻ സൂചി തയാറായില്ല. വളരെ വൈകി മാത്രമായിരുന്നു സൂചി തൻെറ പ്രതികരണം പുറത്തുവിട്ടതും. വിഷയത്തിൽ സൂചി പുല൪ത്തുന്ന മൗനം, മ്യാന്മറിലെ പട്ടാള ഭരണത്തിനെതിരെ ജനാധിപത്യത്തിനു വേണ്ടി സമരം നയിച്ച തൻെറ പദവിക്ക് യോജിച്ചതല്ലെന്നാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.