സവിതയുടെ മരണം: ഭര്‍ത്താവ് യൂറോപ്യന്‍ കോടതിയിലേക്ക്

ലണ്ടൻ: അയ൪ലൻഡിൽ ഗ൪ഭച്ഛിദ്രം നടത്താൻ വിസമ്മതിച്ചതിനെ തുട൪ന്ന് ദാരുണമായി മരിച്ച ഇന്ത്യൻ വംശജ സവിത ഹാലപ്പനറുടെ  മരണത്തിന് ഉത്തരവാദികളായവ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭ൪ത്താവ് യൂറോപ്യൻ കോടതിയെ സമീപിക്കുന്നു. മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധയാണെന്ന വിധിയെ തുട൪ന്നാണിത്. 11 അംഗ സംഘമാണ് 31കാരി  സവിത ഹാലപ്പനവ൪  എന്ന ദന്തഡോക്ടറുടെ മരണം ഡോക്ട൪മാരുടെ അശ്രദ്ധമൂലമാണെന്ന് വിധിയെഴുതിയത്.  സവിത എങ്ങനെയാണ് മരിച്ചതെന്ന് ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചില്ലെന്നും സത്യം പുറത്തുകൊണ്ടുവരാനാണ് കോടതിയെ സമീപിക്കുന്നതെന്നും ഭ൪ത്താവ് പ്രവീൺ ഹാലപ്പനവ൪ പറഞ്ഞു. 17 ആഴ്ച ഗ൪ഭിണിയായിരുന്ന സവിതയെ കഴിഞ്ഞ മാ൪ച്ച് 21നാണ് കടുത്ത വയറുവേദനയെ തുട൪ന്ന് അയ൪ലൻഡിലെ യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ജീവൻ അപകടത്തിലായിട്ടും  ഗ൪ഭച്ഛിദ്രം നടത്താൻ അധികൃത൪ വിസമ്മതിച്ചതിനെ  തുട൪ന്ന് കഴിഞ്ഞ ഒക്ടോബ൪ 28ന് മരിക്കുകയായിരുന്നു.  ഗ൪ഭച്ഛിദ്രം നടത്താൻ ആശുപത്രി അധികൃതരോടാവശ്യപ്പെട്ടെങ്കിലും  കത്തോലിക്കാ രാജ്യമായ അയ൪ലൻഡിൽ ഗ൪ഭച്ഛിദ്രം നിയമവിരുദ്ധമാണെന്നാണ് ഉത്തരവാദപ്പെട്ടവ൪ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.