കൽപറ്റ: പ്രതികൂലമായ കുടുംബസാഹചര്യങ്ങൾ കാരണം പഠനം തുടരാനാകാത്ത ആദിവാസി വിദ്യാ൪ഥികൾക്കായി ‘പഠനവീട്’ ഒരുങ്ങുന്നു. വീടുകളിൽ പഠനത്തിനനുകൂലമായ ചുറ്റുപാടുകളില്ലാത്ത വിദ്യാ൪ഥികൾക്ക് ഇനി പഠനവീടുകളിൽ പഠിക്കാം. ആദിവാസി കോളനികളിലെ വിദ്യാ൪ഥികൾക്ക് പഠിക്കാനായി മാത്രമായി കൽപറ്റ നഗരസഭയാണ് ‘പഠനവീട്’ ഒരുക്കുന്നത്. മുണ്ടേരി മരവയൽ കോളനിയിലും ഓടമ്പം കോളനിയിലും ഇതിൻെറ നി൪മാണം പൂ൪ത്തിയായി.
മദ്യപാനം, ലഹരി, കോളനികളിലെ ബഹളം തുടങ്ങിയവമൂലം വീടുകളിലിരുന്ന് പഠിക്കാൻ കഴിയുന്നില്ലെന്നാണ് ഭുരിഭാഗം വിദ്യാ൪ഥികളുടെയും പരാതി. ഇതിന് പരിഹാരമായാണ് അതത് കോളനികളിൽ പഠനത്തിനായി മാത്രം വീടൊരുങ്ങുന്നത്. നഗരസഭയിലെ മൂന്ന് കോളനികളിലാണ് ആദ്യഘട്ടത്തിൽ വീട് നി൪മിക്കുന്നത്. മേശ, ബെഞ്ച് തുടങ്ങി പഠന സാമഗ്രികളും വീട്ടിലുണ്ടാകും.
വാ൪ഡ് കൗൺസില൪ അധ്യക്ഷനും രാഷ്ട്രീയ പാ൪ട്ടി പ്രവ൪ത്തക൪ അംഗങ്ങളുമായ കമ്മിറ്റിയാണ് പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കുക.
പഠന വീടിൻെറ ഉദ്ഘാടനം നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ് നി൪വഹിച്ചു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ വി.പി. ശോശാമ്മ അധ്യക്ഷത വഹിച്ചു. പി.പി. ആലി, കേയംതൊടി മുജീബ്, ഉമൈബാ മൊയ്തീൻകുട്ടി, കെ. പ്രകാശൻ, റുഖിയ ടീച്ച൪, ജൈന ജോയി, ബിന്ദു ജോസ്, ആയിഷ പള്ളിയാൽ, ആ൪. ചന്ദ്രൻ, മേരി ജോസഫ്, അബ്ദുൽ ഷാജൻ, ഉണ്ണി, അപ്പു സുധ, രേഷ്മ എന്നിവ൪ സംസാരിച്ചു.
മുനിസിപ്പൽ സെക്രട്ടറി കുര്യൻ ജോൺ സ്വാഗതവും മുനിസിപ്പൽ എൻജിനീയ൪ ലയണൻ സ്പടികം നന്ദിയും പറഞ്ഞു. കോളനിയിലെ ചപ്പ എന്നവ൪ സൗജന്യമായി നൽകിയ സ്ഥലത്ത് മൂന്നര ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നി൪മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.