തമിഴ്നാട്ടില്‍നിന്ന് കടത്തിയ 650 കിലോ റേഷനരി പിടിച്ചു

ഒറ്റപ്പാലം: തമിഴ്നാട്ടിൽനിന്ന് ട്രെയിനിൽ ഒറ്റപ്പാലത്തേക്ക് കൊണ്ടുവന്ന 650 കിലോ റേഷനരി പിടികൂടി.
350 കിലോ പച്ചരിയും 300 കിലോ പുഴുങ്ങലരിയും കോയമ്പത്തൂ൪- മംഗലാപുരം ട്രെയിനിലാണ് കൊണ്ടുവന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ എത്തിയ  ട്രെയിനിൽനിന്ന് രണ്ടു സ്ത്രീകളും ഒരു പുരുഷനും ചേ൪ന്നാണ്  അരിയിറക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, റെയിൽവേ പൊലീസ് അരി പിടികൂടുമ്പോൾ ഉടമക്കാരായി ആരും രംഗത്ത് വന്നില്ല.
പിടിച്ചെടുത്ത അരി റെയിൽവേ പൊലീസ്  ഒറ്റപ്പാലം താലൂക്ക് സപൈ്ള ഓഫിസ് അധികൃത൪ക്ക് കൈമാറി.
അഡീഷനൽ സപൈ്ള ഓഫിസ൪ വേണുഗോപാൽ, ആ൪.ഐ.മാരായ ബഷീ൪, ദീപ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ അരി, പിന്നീട് കെ. മധുസൂദനൻെറ ലൈസൻസിലുള്ള റേഷൻകടയെ ഏൽപ്പിച്ചു. താലൂക്ക് സപൈ്ള ഓഫിസ൪ നൽകിയ റിപ്പോ൪ട്ടിന് മറുപടി ലഭിക്കുന്നതോടെ അരിവിറ്റശേഷം വില സ൪ക്കാറിലേക്ക് അടക്കും.
തമിഴ്നാട്ടിൽനിന്ന് റേഷനരി ട്രെയിനിൽ കടത്തുന്ന സംഘം ഒറ്റപ്പാലത്ത് സജീവമാണെന്ന് പരിസരവാസികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.