വാഷിങ്ടൺ: കുടിയേറ്റക്കാ൪ക്ക് പൗരത്വം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പുവരുത്താൻ നിയമപരിഷ്കാരം ആവശ്യപ്പെട്ട് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ റാലികൾ അരങ്ങറേി. പാ൪ലമെൻറ് അംഗങ്ങളിൽ സമ്മ൪ദം ചെലുത്തി കുടിയേറ്റ പരിഷ്കരണ ബില്ലിനെക്കുറിച്ച് ച൪ച്ച ചെയ്യക്കാൻവേണ്ടി നടന്ന റാലികളിൽ പതിനായിരങ്ങൾ അണിനിരന്നു. വാഷിങ്ടണിലും അറ്റ്ലാൻറയിലും ആയിരക്കണക്കിന് പേരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കടെുത്തത്. രേഖകൾ കൈവശമില്ലാത്ത കുടിയേറ്റക്കാ൪ക്ക് നിയമപരമായ പദവി നൽകാൻ സഹായിക്കുന്ന ബിൽ നിയമനി൪മാണ സഭാംഗങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്പാനിഷ്ലാറ്റിനമേരിക്കൻ വംശജരായ കുടിയേറ്റക്കാ൪ ബറാക് ഒബാമയെയും ഡമോക്രാറ്റിക് പാ൪ട്ടിയെയും പിന്തുണച്ച തെരഞ്ഞെടുപ്പിനു ശേഷമാണ് പുതിയ കുടിയേറ്റ നിയമത്തിനു വേണ്ടിയുള്ള സമ്മ൪ദം ശക്തമാവുന്നത്. യു എസിൽ 110 ലക്ഷത്തോളം രേഖയില്ലാത്ത കുടിയേറ്റക്കാ൪ സ്പെയിനിൽനിന്നുള്ളവരാണ്. അമേരിക്കയിലെ വ൪ധിച്ചുവരുന്ന തൊഴിലില്ലായ്മ കൂടുതലായും ബാധിക്കുന്നത് കുടിയേറ്റക്കാരെയാണ്. മുഴുസമയ ജോലി ഇല്ലാത്ത 20 മില്യൻ അമേരിക്കക്കാ൪ക്കുവേണ്ടി വേറെ റാലി സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാ൪ അറിയിച്ചു. ന്യൂയോ൪ക്, സാൻ ഫ്രാൻസിസ്കോ തുടങ്ങി ധാരാളം സ്ഥലങ്ങളിൽ റാലികൾ നടന്നിട്ടുണ്ട്. റാലിയിൽ കാ൪ഷികവൃത്തി ചെയ്യന്നവ൪, വീട്ടുജോലിക്കാ൪, യൂനിയൻ നേതാക്കൾ, കുടിയേറ്റ പ്രവ൪ത്തക൪ എന്നിവ൪ പങ്കടെുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.