തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാ൪ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു. പത്തര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ജഗതി കോടതിയിൽ ഹ൪ജി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം എം.എസി.ടി കോടതിയിലാണ് അഭിഭാഷകൻ മുഖേന ജഗതി ഹ൪ജി നൽകിയത്. ഇൻഷുറൻസ് കമ്പനിക്കു പുറമെ അപകടത്തിൽ പെട്ട ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവ൪ക്കെതിരേയും ഹ൪ജി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാ൪ച്ചിലാണ് കോഴിക്കോട് തേഞ്ഞിപ്പലത്തിനു സമീപം ഇന്നോവകാ൪ ഡിവൈഡറിൽ ഇടിച്ചു ജഗതിക്ക് ഗുരുതരമായ പരിക്കേറ്റത്. ലെനിൽ രാജേന്ദ്രന്റെസിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ കുടകിലേക്കു പോകവേയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.