തിരുവനന്തപുരം: സി.പി.ഐ(എം) കഞ്ഞിക്കുഴി ഏരിയാകമ്മറ്റിയിലെ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ആലപ്പുഴ ജില്ല കമ്മറ്റി ചേരാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഏരിയാകമ്മറ്റിയിലെ വിമതപക്ഷം പജണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം ച൪ച്ച ചെയ്യാമെന്നും വിമത൪ക്കെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്നും കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചതിനെ തുട൪ന്നാണ് അടിയന്തരയോഗം വിളിക്കാൻ തീരുമാനമായത്.
എല്ലാവ൪ക്കും സ്വീകാര്യനായ ജില്ലാ സെക്രട്ടറിയേറ്റംഗത്തെ ഏരിയാ സെക്രട്ടറിയാക്കി പ്രശ്നത്തിന് പരിഹാരം നൽകുമെന്ന ധാരണയാണ് നേതൃത്വത്തിനുള്ളത്. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.