സാന്‍്റിയാഗോ: ലോകപ്രശസ്ത എഴുത്തുകാരനും സാഹിത്യ നൊബേൽ പുരസ്കാര ജേതാവുമായ പാബ്ളോ നെരൂദയുടെ മൃതദേഹം പുറത്തെടുത്തു. നെരൂദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനാണ് മൃതദേഹം പുറത്തെടുക്കുന്നത്. 1973ൽ 69 ാം വയസിലാണ് ചിലിയൻ എഴുത്തുകാരനായ പാബ്ളോ നെരൂദ അന്തരിച്ചത്. തലസ്ഥാനമായ സാന്‍്റിയാഗോയിൽ നിന്ന് 120 കിലോ മീറ്റ൪ അകലെ ഇസ്ല നെഗ്രിൽ ഭാര്യ മാറ്റിൽഡെ ഉറൂഷിയുടെ ശവകുടീരത്തിനത്തിനരികെയാണ് നെരൂദയെ സംസ്കരിച്ചിരുന്നത്.
ചിലിയിൽ 1973ൽ പ്രസിഡന്‍്റ് സാൽവദോ൪ അലൻഡെയെ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി ജനറൽ അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചടെുത്ത് 12 ദിവസങ്ങൾക്ക് ശേഷമാണ് നെരൂദ മരണപ്പെട്ടത്. കാൻസ൪ ബാധിതനായി സാന്‍്റിയാഗോയിലെ ഒരു ക്ളിനിക്കിലാണ് നെരൂദ മരിച്ചതെന്നാണ് അദ്ദഹത്തേിന്റെ കുടുംബം പറഞ്ഞിരുന്നത്. എന്നാൽ, നെരൂദയെ വിഷം കുത്തിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ചിലിയിൽ ആരോപണമുയ൪ന്നതിനെ തുട൪ന്ന് 2011ലാണ് ചിലിയൻ സ൪ക്കാ൪ നെരൂദയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.
കമ്മ്യൂണിസ്റ്റുകാരനും സാൽവദോ൪ അലേൻഡയുടെ സുഹൃത്തുമായിരുന്നു നെരൂദ. സൈനിക മേധാവിയായ പിനോഷെയുടെ ഉത്തരവനുസരിച്ച് ഏജന്‍്റുമാരാണ് ക്ളിനികിൽ വെച്ച് നെരൂദയെ വിഷം കുത്തിവെച്ച് കൊന്നതെന്ന് നെരൂദയുടെ ഡ്രൈവറായിരുന്ന മാനുവൽ അറായ ഒസോറിയോ ആരോപണം ഉന്നയിച്ചതിനെ തുട൪ന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.