ഡമസ്കസ്: സിറിയൻ നഗരമായ അലപ്പോയിൽ സ൪ക്കാ൪ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒൻപതു കുട്ടികൾ ഉൾപ്പെടെ 15 പേ൪ മരിച്ചു. അലപ്പോയിലെ ശൈഖ് മഖ്സൂദിലും പ്രാന്തപ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. സിറയയിലെ പ്രധാന നഗരങ്ങളിലൊന്നായ അലപ്പോ ആഭ്യന്തരയുദ്ധം രൂക്ഷമായി നടക്കുന്ന സ്ഥലമാണ്.
സിറിയയിൽ വിവിധ ആക്രമണങ്ങളിൽ ശനിയാഴ്ച 94 പേ൪ മരിച്ചതായാണ് നിരീക്ഷക൪ കരുതുന്നത്. മരിച്ചവരിൽ 26 സൈനികരും ഉൾപ്പെടുന്നു. അക്രമങ്ങളെ യു.എൻ അപലപിച്ചു. യു.എൻ കണക്കു പ്രകാരം 70,000ത്തിലധികം പേരാണ് സിറിയൻ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.