തൃശൂ൪: തിരുവനന്തപുരം പേരൂ൪ക്കട സ൪ക്കാ൪ മാനസികാരോഗ്യ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ബിഹാറിലെ ബോധ് ഗയ സ്വദേശി സത്നാം സിങ്ങിൻെറ പിതാവ് ഹരീന്ദ൪ കുമാ൪ സിങ് വീണ്ടും കേരളത്തിലെത്തുന്നു. സി.ബി.ഐ അന്വേഷണം നടത്താൻ സ൪ക്കാറിന് എതി൪പ്പില്ലെന്ന ആഭ്യന്തര വകുപ്പിൻെറ നിലപാട് മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും തുട൪ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരീന്ദ൪ കുമാ൪ സിങ് കേരളത്തിലെത്തുന്നത്.
അമൃതാനന്ദമയിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊലക്കുറ്റം ആരോപിച്ച് 2012 മെയ് 31ന് അറസ്റ്റിലായ സത്നാം ആഗസ്റ്റ് നാലിനാണ് മരിച്ചത്. അന്നാണ് ഹരീന്ദ൪ കുമാ൪ സിങ് ആദ്യമായി കേരളത്തിലെത്തിയത്. മകൻെറ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിൽവന്ന് മുഖ്യമന്ത്രിയടക്കമുള്ളവ൪ക്ക് നിവേദനം നൽകിയിരുന്നു. അമൃതാനന്ദമയി മഠത്തിൽനിന്നും സമാന രീതിയിൽ മാനസികാരോഗ്യ കേന്ദ്ര ത്തിൽ അടക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ കൊടുങ്ങല്ലൂരിലെ നാരായണൻകുട്ടിയുടെ മരണം അന്വേഷിക്കണമെന്നാവശ്യവും ഇതോടെ ശക്തമായിരുന്നു.
കൊടുങ്ങല്ലൂ൪ ആസ്ഥാനമായ സത്നാം സിങ് നാരായണൻകുട്ടി ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സത്നാമിൻെറ പിതാവ് മുഖ്യമന്ത്രിയെ സന്ദ൪ശിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിന് പാറ്റ്ന ആലപ്പുഴ ട്രെയിനിൽ തൃശൂ൪ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ഹരീന്ദ൪ കുമാ൪ കൊടുങ്ങല്ലൂരിലെ പൊതുപ്രവ൪ത്തകരുമായി വിഷയം ച൪ച്ച ചെയ്യും. കേരള ഗവ൪ണറെ കാണുകയാണ് മുഖ്യ ഉദ്ദേശ്യം. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിപക്ഷ നേതാക്കളെയും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.