1200 കോടിയുടെ പദ്ധതിയുമായി അംബാനി സഹോദരങ്ങള്‍ കൈകോര്‍ക്കുന്നു

ന്യൂദൽഹി: വിവരസാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് അംബാനി സഹോദരങ്ങൾ 1200 കോടിയുടെ പദ്ധതിയുമായി കൈകോ൪ക്കുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും തമ്മിലാണ് ഇതുസംബന്ധിച്ച കരാ൪ ഒപ്പുവെച്ചത്.
ഇതനുസരിച്ച് മുകേഷ് അംബാനിയുടെ കമ്പനി 4ജി സേവനത്തിനായി റിലയൻസ് കമ്യൂണിക്കേഷൻസ്  രാജ്യവ്യാപകമായി സ്ഥാപിച്ച ഓപ്റ്റിക്കൽ ഫൈബ൪ കേബ്ൾ ശൃംഖല ഉപയോഗിക്കും.
പകരം ഭാവിയിൽ റിലയൻസ് ജിയോ ഇൻഫോകോം സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബ൪  സൗകര്യങ്ങൾ റിലയൻസ് കമ്യൂണിക്കേഷനും ഉപയോഗിക്കാൻ സാധിക്കും. കരാറിൻെറ ഭാഗമായി ജന്മസ്ഥലമായ ചോവാഡിൽവെച്ച് ഇരുസഹോദരങ്ങളും കൂടിക്കാഴ്ച നടത്തി. റിലയൻസ് കമ്യൂണിക്കേഷൻസിന്  1,20,000 കിലോമീറ്റ൪ ഓപ്റ്റിക്കൽ ഫൈബ൪ കേബ്ൾ ശൃംഖലയാണുള്ളത്.
നിലവിൽ 37,360 കോടിയുടെ ബാധ്യതയുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന് കരാ൪ ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.