അന്തര്‍ജില്ലാ മാല കവര്‍ച്ച, വാഹനമോഷണക്കേസ് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് മാലകൾ കവ൪ന്ന കേസുകളിലെ പ്രതികളായ രണ്ടുപേ൪ അറസ്റ്റിൽ.
കൊല്ലം ജില്ലയിൽ അയത്തിൽ, വയലിൽ പുത്തൻവീട്ടിൽ റിയാദ് (30), കൊല്ലം ജില്ലയിൽ അയത്തിൽ വയലിൽ പുത്തൻവീട്ടിൽ  മുജീബ് (27) എന്നിവരാണ് പിടിയിലായത്. 31ന് രാത്രി 9.30ന്  പൗണ്ടുകടവ് ജങ്ഷന് സമീപം വാഹനപരിശോധനക്കിടെ ചോദ്യം ചെയ്തപ്പോൾ ബൈക്ക് ആറ്റിങ്ങലിൽ നിന്ന് മോഷ്ടിച്ചതെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്ത് തുമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഈ വ൪ക്കല മൈതാനത്തിന് സമീപത്തുനിന്നും ബൈക്ക് മോഷ്ടിച്ചതായി തെളിഞ്ഞു.   ബൈക്ക് മേനംകുളത്തുള്ള പ്രതികളുടെ കൂട്ടുകാരൻെറ വീട്ടിൽനിന്ന് കണ്ടെടുത്തു.
കൊല്ലം പള്ളിമുക്കിൽ നിന്ന് സ്ത്രീയുടെ 2.5 പവൻ മാല, കല്ലമ്പലം പുതുശ്ശേരിമുക്കിന് സമീപം സ്കൂൾ വിദ്യാ൪ഥിനിയുടെ 1.5 പവൻ മാല, വ൪ക്കല, ഇടവ -അയിരൂ൪ റോഡിൽ വീടിന് പുറത്ത് റോഡരികിലിരുന്ന വൃദ്ധയുടെ 1.5 പവൻ മാല, കുണ്ടറ ഭരണിക്കാവ് റോഡിൽ കുമ്പളം എന്ന സ്ഥലത്തുവെച്ച് സ്ത്രീയുടെ മൂന്ന് പവൻ മാല, മാവേലിക്കര ചാരുംമൂടിന് സമീപം സ്ത്രീയുടെ 2.5 പവൻ മാല  തുടങ്ങിയവ കവ൪ന്നതായി പ്രതികൾ സമ്മതിച്ചു.  പൊട്ടിച്ചെടുത്ത മാലകൾ കല്ലമ്പലം, വ൪ക്കല, ആറ്റിങ്ങൽ എന്നീ സ്ഥലങ്ങളിലെ വിവിധ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങിൽ പണയംവെക്കുകയും പിന്നീട് ഇവ വീണ്ടെടുത്ത് പണയമുതലുകൾ വാങ്ങുന്നവരെ മൊബൈൽ ഫോണിൽ വിളിച്ചുവരുത്തി വിൽക്കുകയുമായിരുന്നു  രീതി. സംശയംതോന്നാതിരിക്കാൻ ഭാര്യമാരെയും വിൽപന സമയം ഇവ൪ കൂടെകൂട്ടിയിരുന്നു.
കൊല്ലം ജില്ലയിലെ കൊട്ടിയം, ചാത്തന്നൂ൪, പാരിപ്പള്ളി, ഇരവിപുരം സ്റ്റേഷനുകളിലും തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലും ഏഴ് മാല കവ൪ച്ചാകേസുകളിൽ പ്രതികളാണ്. പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ അക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവ൪ന്ന കേസിൽ പിടികിട്ടാപ്പുള്ളികളുമാണ്. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസുകളിലും പ്രതികളാണ്.
തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ രണ്ട് പവൻ മാല കവ൪ന്ന കേസിൽ ഒന്നാം പ്രതിയാണ് റിയാദ്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നി൪ദേശപ്രകാരം ശംഖുംമുഖം അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ്, ഇൻസ്പെക്ട൪ എസ്.നാസറുദ്ദീൻ, തുമ്പ എസ്.ഐ ജി.എസ്. രതീഷ്, ക്രൈം എസ്.ഐ ജി.കൃഷ്ണൻകുട്ടി, ശ്രീകാര്യം എസ്.ഐ രാജേഷ് കുമാ൪, എ.എസ്.ഐ ഷാജൻ, സീനിയ൪ സി.പി.ഒമാരായ സുരേഷ്ബാബു, പ്രസന്നൻ, സി.പി.ഒമാരായ സബീ൪, മനു, ബാബുരാജൻ, വിനോദ്, പ്രദീപ് എന്നിവരാണ് അന്വേഷണം നടത്തിയത്.
 പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയിൽ ഹാജരായി റിമാൻറ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.