കൊച്ചി: ഇടപ്പള്ളി നോ൪ത്ത് ബ്രഹ്മസ്ഥാനം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഭക്തരുടെ പേഴ്സും മൊബൈൽ ഫോണുകളും കവ൪ന്ന ആന്ധ്ര സ്വദേശികളായ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശിലെ നെല്ലൂ൪ വെങ്കിടേശ്വരപുരം തമ്പീശെടി വീട്ടിൽ നാഗരാജിൻെറ ഭാര്യ സുഭദ്രാമ്മ (35), ആന്ധ്രപ്രദേശ് നെല്ലൂ൪ വെങ്കിടേശ്വരപുരം H No. 305, തമ്പീശെടി വീട്ടിൽ രവിയുടെ ഭാര്യ സംഗീത (20), ആന്ധ്രപ്രദേശ് നെല്ലൂരിൽ വെങ്കിടേശ്വരപുരം H No. 307, തമ്പീശെടി വീട്ടിൽ രാജേഷിൻെറ ഭാര്യ ലക്ഷ്മി (25) എന്നിവരാണ് പിടിയിലായത്.
ബ്രഹ്മസ്ഥാനം പരിസരത്ത് സ്ഥാപിച്ച 10 നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. നാളുകളായി ആഘോഷസ്ഥലങ്ങളിൽ ഇവ൪ ഇപ്രകാരം മോഷണം നടത്തി വരികയായിരുന്നു. ഇവരുടെ പിടികിട്ടാനുള്ള സംഘാംഗങ്ങൾക്കായി പൊലീസ് ഊ൪ജിതമായ അന്വേഷണം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.