ഡി.വൈ.എഫ്.ഐ -ബി.ജെ.പി സംഘട്ടനം: അഞ്ചുപേര്‍ പിടിയില്‍

കുന്നംകുളം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘട്ടനത്തിൽ ബി.ജെ.പി പ്രവ൪ത്തക൪ക്ക് പരിക്കേറ്റ സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം സ്വദേശികളായ മച്ചിങ്ങൽ രതീഷ് (25), മുത്താളി ബിജു (24), പൂരിപറമ്പ് ഈശ്വ൪ദത്ത് (19), ചേലങ്ങാട്ടിൽ ബിനിൽലാൽ (20), പൂവ്വത്തൂ൪ അ൪ജുൻ മോഹൻ (23) എന്നിവരെയാണ് എസ്.ഐ മാധവൻകുട്ടി അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 16ന് തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രോത്സവത്തിൻെറ വെടിക്കെട്ടിന് ശേഷമാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. ഈ കേസിൽ ബി.ജെ.പി പ്രവ൪ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.