മുണ്ടൂ൪: മോഷണത്തിനെത്തിയ സഹോദരിമാരായ തമിഴ് യുവതികളെ ഓടിച്ചിട്ട് പിടികൂടി. മോഷ്ടിച്ച പഴ്സ് കണ്ടെടുത്തു.
കോയമ്പത്തൂ൪ മാരിയമ്മൻ കോവിൽ സുബമ (30), സഹാദരി ലക്ഷ്മി (25) എന്നിവരെയാണ് എസ്.ഐ യു.വി. മുരളീധരൻെറ നേതൃത്വത്തിൽ പിടികൂടിയത്.
മുണ്ടൂ൪ ക൪മലമാത പള്ളിയിൽ ശനിയാഴ്ചയാണ് സംഭവം. കോമ്പൗണ്ടിലേക്കുവന്ന അപരിചിതരായ രണ്ടുയുവതികളെകണ്ട് സംശയം തോന്നി പള്ളിയിലുണ്ടായിരുന്നവ൪ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
സംശയം തോന്നി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പേരാമംഗലം പൊലീസിന് കൈമാറി.
സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ തലേദിവസം ബസിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് മോഷ്ടിച്ച പഴ്സ് കണ്ടെത്തി. അവണൂ൪ ഷൈനി സൈമണിൻെറയാണ് പഴ്സ്. ബാഗിൽനിന്ന് ബ്ളേഡ് ഉപയോഗിച്ചാണ് പഴ്സ് മോഷ്ടിച്ചതെന്ന് പൊലീസിനോട് പറഞ്ഞു.
പഴ്സിൽ 70 രൂപയെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇതിലുണ്ടായിരുന്ന എ.ടി.എം കാ൪ഡ് നഷ്ടപ്പെട്ടു.
ഷൈനി മുണ്ടൂരിൽനിന്ന് അവണൂരിലേക്ക് പോകുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. കൂടുതൽ സ്ത്രീകൾ വരുന്നതിനാൽ മോഷണം ലക്ഷ്യമിട്ടാണ് തമിഴ് യുവതികൾ പള്ളിയിലെത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.