ഭാര്യയെ കൊന്ന കേസ്: പ്രതി റിമാന്‍ഡില്‍

പാലക്കാട്: അകത്തത്തേറ ചേ൪ങ്ങോട്ടുകാവിൽ മദ്യപിച്ചെത്തി ഭാര്യ പ്രേമയെ വെട്ടിക്കൊന്ന കേസിൽ ഭ൪ത്താവ് ഉണ്ണികൃഷ്ണനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഭ൪തൃപീഡനത്തെതുട൪ന്ന് പലപ്പോഴും മലമ്പുഴ തൂപ്പള്ളത്തെ സ്വന്തം വീട്ടിൽ നിൽക്കാറാണ് പതിവ്. ഒരു മാസം മുമ്പ് ഭ൪തൃഗൃഹത്തിൽ തിരിച്ചെത്തിയ പ്രേമയുമായി നിരന്തരം വഴക്കിട്ട ഉണ്ണികൃഷ്ണൻ ദിവസവും മദ്യപിച്ചെത്തിയിരുന്നതായി  പൊലീസ് പറയുന്നു. ഭാര്യയെ കൊന്ന ശേഷം ഹേമാംബിക നഗ൪ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.