തിരൂര്‍ പെണ്‍കുട്ടിക്ക് കുറുപ്പിന്‍പടിയില്‍ സ്ഥലം നല്‍കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്

തിരൂ൪: തിരൂരിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് വീട് വെക്കാൻ ഇരിങ്ങാവൂ൪ കുറുപ്പിൻപടിയിൽ സ്ഥലം നൽകുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാ൪ രംഗത്ത്.
ഇവിടെ ഒഴിഞ്ഞ് കിടക്കുന്ന ഒമ്പത് സെൻറ് റവന്യൂ ഭൂമിയുടെ ഭാഗം വീടുവെക്കാൻ വിട്ടു നൽകിയാൽ പ്രദേശത്തെ സ൪ക്കാ൪ സ്ഥാപനങ്ങളുടെ വികസനത്തിന് ഭൂമി ലഭിക്കാതെ വരുമെന്ന് കുറുപ്പിൻപടി വികസന സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 35 സെൻറ് സ്ഥലമാണ് പ്രദേശത്ത് സ൪ക്കാറിനുള്ളത്. ഇതിൽ ചെറിയമുണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ ഉപകേന്ദ്രം, അങ്കണവാടി, കുഴൽ കിണ൪, ട്രാൻസ്ഫോ൪മ൪ എന്നിവ സ്ഥിതി ചെയ്യുന്നു. ഇപ്പോൾ വാടകക്ക് പ്രവ൪ത്തിക്കുന്ന ആയു൪വേദ ആശുപത്രിക്ക് കെട്ടിടം നി൪മിക്കാനും ഇവിടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമി കൈമാറിയാൽ ഭാവിയിൽ സ൪ക്കാ൪ സ്ഥാപനങ്ങളുടെ വികസനത്തിന് പ്രദേശത്ത് ഭൂമി ലഭിക്കാതെ വരും. പഞ്ചായത്തിലെ തന്നെ വിവിധ ഭാഗങ്ങളിൽ ധാരാളം സ൪ക്കാ൪ ഭൂമികളുള്ളതിനാൽ അത്തരം പ്രദേശങ്ങൾ പരിഗണിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. കൺവീന൪ എൻ.വി. ഉണ്ണികൃഷ്ണൻ, ഉബൈദ്, പി.പി. സൈതലവി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.