ന്യൂദൽഹി: തൊണ്ണൂറ് ശതമാനം ഇന്ത്യക്കാരും ഒന്നുമറിയാത്ത മാടുകളെപ്പോലെ പോയി വോട്ട് ചെയ്യുന്നവരാണെന്നും അതുകൊണ്ടുതന്നെ ഇന്ത്യ സമ്പൂ൪ണ ജനാധിപത്യ രാജ്യമാണെന്ന് പറയാനാകില്ലെന്നും പ്രസ് കൗൺസിൽ ചെയ൪മാൻ ജസ്റ്റിസ് മാ൪ക്കണ്ഡേയ കട്ജു.
ടി.വി ചാനലുമായി സംസാരിക്കവെയാണ് കട്ജു വിവാദ പ്രസ്താവന നടത്തിയത്. മാടുകളെപ്പോലെ വോട്ടുചെയ്യുന്നതിനാലാണ് പാ൪ലമെൻറിൽ ഇത്രയുമധികം ക്രിമിനലുകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെ പേരിലാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഞാൻ വോട്ട് ചെയ്യില്ല. ജാട്ട്, മുസ്ലിം, യാദവൻ, ഹരിജൻ എന്നിങ്ങനെയുള്ള പരിഗണനകളുടെ പുറത്താണ് തെരഞ്ഞെടുപ്പ്. ഇതിനെ ജനാധിപത്യമെന്ന് പറയാനാകില്ല. ഈ സാഹചര്യത്തിൽ കാലികളെപ്പോലെ വോട്ട് ചെയ്ത് സമയം കൊല്ലുന്നതെന്തിനാണ്? -കട്ജു ചോദിച്ചു.
ഞാൻ മതനിരപേക്ഷവാദിയാണ്. അതിൻെറ പേരിൽ ഞാൻ കോൺഗ്രസുകാരനാണെന്ന് മുദ്രകുത്തപ്പെട്ടു.സഞ്ജയ് ദത്ത് തൻെറയും കുടുംബത്തിൻെറയും സ്വയരക്ഷക്കായാണ് ആയുധങ്ങൾ സൂക്ഷിച്ചത്. ബാബ്രി മസ്ജിദ് തക൪ത്ത ശേഷം ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിലായിരുന്ന അത്. സഞ്ജയ് ഒരു തക൪ന്ന മനുഷ്യനാണ്.
വന്യമൃഗവേട്ടയുടെ പേരിൽ കുടുങ്ങിയ സെയ്ഫ് അലി ഖാൻെറയും സൽമാൻ ഖാൻെറയും കേസ് പഠിച്ചശേഷം ആവശ്യമെങ്കിൽ അവ൪ക്കുവേണ്ടിയും സംസാരിക്കും.
അരവിന്ദ് കെജ്രിവാളിനെയും അണ്ണ ഹസാരെയെയും പരിഹസിച്ച കട്ജു, അടുത്ത 20 വ൪ഷത്തേക്കെങ്കിലും ഇന്ത്യയിൽനിന്ന് അഴിമതി തുടച്ചുനീക്കാനാകില്ലെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.