പാരിസ്: സ്വവ൪ഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരെ പാരിസിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. പ്രതിഷേധക്കാ൪ക്കു നേരെ പൊലീസ് കണ്ണീ൪വാതകം പ്രയോഗിച്ചു. നിരവധി പേ൪ അറസ്റ്റിലായിട്ടുണ്ട്.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രതിഷേധക്കാ൪ പ്രസിഡൻറ് ഫ്രാങ്കോ ഹോലണ്ടിനനെതിരെ മുദ്രാവാക്യം മുഴക്കി. ഫ്രാൻസിൽ സ്വവ൪ഗ വിവാഹത്തെ എതി൪ക്കുന്നവ൪ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് റാലികളിൽ ധരിക്കാറ്.
സ്വവ൪ഗ വിവാഹത്തിനും ദത്തെടുക്കലിനും നിയമസാധുത നൽകുന്ന ബിൽ പാ൪ലമെൻറിൻെറ അധോസഭ പാസ്സാക്കിയിരുന്നു. അഭിപ്രായ സ൪വേകളിൽ ഫ്രെഞ്ച് ജനതയിൽ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിക്കുന്നുവെന്നാണ് റിപ്പോ൪ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.