കൊല്ലം: പദ്ധതി റിപ്പോ൪ട്ട് ലഭ്യമാകുന്നതിനുമുമ്പാണ് ചവറ പി.വി.സി പൈപ്പ് ഫാക്ടറിക്ക് കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ശിലയിട്ടതെന്ന തൊഴിൽമന്ത്രിയുടെ പ്രസ്താവന പദ്ധതി അട്ടിമറിച്ചതിന് സാധൂകരണം കണ്ടെത്താനുള്ള പാഴ്വേലയാണെന്ന് മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് കേരള ജല അതോറിറ്റി തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് കിറ്റ്കോ അംഗീകരിച്ച് സ൪ക്കാ൪ ഉത്തരവിറക്കിയശേഷമാണ് പ്രോജക്ട് നടപ്പാക്കാൻ എച്ച്.എൻ.എല്ലുമായി സ൪ക്കാ൪ ഒപ്പുവെച്ചത്.
പദ്ധതിയുടെ നി൪മാണം ആരംഭിക്കുന്നതിന് അനുമതി നൽകാതെ കാലവിളംബം ഉണ്ടാക്കി പദ്ധതിയെ ഇല്ലാതാക്കാനായിരുന്നു സ൪ക്കാ൪ ശ്രമിച്ചതെന്നും അദ്ദേഹം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.
ഭാവിയിൽ അനന്തമായ വികസന തൊഴിൽസാധ്യതയുള്ള ഒരു പൊതുമേഖലാ സംരംഭത്തെ അട്ടിമറിച്ചതിൻെറ ഉത്തരവാദിത്തത്തിൽനിന്ന് തൊഴിൽമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.