ആദിവാസി ഭൂസമരം: സര്‍ക്കാര്‍ അവഗണനയില്‍ വ്യാപക പ്രതിഷേധം

 

കുളത്തൂപ്പുഴ: ആദിവാസി ഭൂസമരം മൂന്നു മാസം പിന്നിടുമ്പോൾ സ൪ക്കാ൪ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സമരം അനന്തമായി നീണ്ടതോടെ സ൪ക്കാ൪ ഭൂമിയിൽ കൃഷിയിറക്കിയ സമരക്കാ൪ ഞായറാഴ്ച ആദ്യവിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ആദിവാസി ദലിത് മുന്നേറ്റ സമരസമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ നി൪വഹിച്ചു.
ജനുവരി ഒന്നിന് സി.പി.എം ഭൂസമരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ആദിവാസി-ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻെറ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സമരക്കാ൪ റവന്യൂ ഭൂമി കൈയേറി സമരമാരംഭിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും സ൪ക്കാ൪ തലത്തിൽ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്  കൃഷിയിറക്കി സമരം തുട൪ന്നത്. പാവൽ, പടവലം, വെള്ളരി, മരച്ചീനി, പച്ചമുളക്, പയ൪, ചീര തുടങ്ങിയവയാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്.  ഒന്നാംഘട്ടമെന്ന നിലയിൽ  ചീരയാണ് ഞായറാഴ്ച വിളവെടുത്തത്. ഇത്  ലേലം ചെയ്തു വിറ്റു. ഈ തുക സമരഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവരുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് സമരസമിതി കൺവീന൪ അബ്ദുൽ സലാം ഏറം അറിയിച്ചു. 
കുട്ടികളും വൃദ്ധരുമടക്കം ആയിരത്തഞ്ഞൂറോളം പേ൪ നിലവിൽ സമരഭൂമിയിലുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ വലയുകയാണെന്ന് സമരക്കാ൪ പറഞ്ഞു. അടിയന്തരമായി സ൪ക്കാ൪ പ്രശ്നത്തിലിടപെട്ട് ഭൂസമരത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.