ചവറ: ആചാരപ്പെരുമയിൽ ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പുരുഷാംഗനമാ൪ ചമയവിളക്കെടുത്തു. ക്ഷേത്രോൽപത്തിക്ക് കാരണമായി പറയുന്ന ഗോപാലന്മാരായ ബാലൻമാ൪ പെൺവേഷം കെട്ടി വിളക്കെടുത്ത ഐതിഹ്യമാണ് ഇതിനാധാരം.
ഞായറാഴ്ച രാത്രി ഏഴോടെ നാടിൻെറ നാനാഭാഗത്തുനിന്നും നൂറുകണക്കിന് പുരുഷാംഗനമാരാണ് ചമഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തിയത്. ബാലന്മാ൪ മുതൽ എഴുപതുകാ൪ വരെ വിളക്കെടുത്തത് കൗതുകക്കാഴ്ചയായി. വിദേശീയരും വിളക്കെടുക്കാനെത്തിയിരുന്നു.
സന്ധ്യയോടെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിയ പുരുഷാംഗനമാ൪ ദീപാരാധനക്കുശേഷം കൽവിളക്കിൽനിന്ന് ചമയവിളക്ക് തെളിച്ച് ക്ഷേത്രം വലംവെച്ച് കിഴക്കേ ആൽത്തറമൂടുവരെ നിരവധി നിരകളായി അണിനിരന്നു. പുല൪ച്ചെയോടെ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളത്തെത്തി വിളക്കുകണ്ട് മൈതാനിയിൽ ഒരുക്കിയ കുരുത്തോല പന്തലിലെത്തി ദീപാരാധന കഴിഞ്ഞതോടെ ആദ്യദിവസത്തെ വിളക്കെടുപ്പ് പൂ൪ത്തിയായി. വിളക്കെടുപ്പ് ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.