ശാസ്താംകോട്ട: തുട൪ച്ചയായി മൂന്നാംനാളും ചെമ്പിലും ഓടിലും തീ൪ത്ത പുരാതനസാമഗ്രികൾ ശാസ്താംകോട്ട തടാകത്തിൽനിന്ന് ലഭിച്ചതോടെ തടാകത്തിലെ നിധിശേഖരം തേടി നാട്ടുകാ൪ മുങ്ങിത്തപ്പുന്നു. വൻദുരന്തങ്ങൾക്ക് വഴിവെക്കാവുന്ന നടപടികൾ നി൪ബാധം തുടരുമ്പോഴും അത് നിയന്ത്രിക്കുകയോ പര്യവേഷണം നടത്തുകയോ ചെയ്യാൻ പുരാവസ്തുവകുപ്പ് തയാറാകുന്നില്ല. നിരവധി നാട്ടുകാരാണ് പ്രായഭേദമെന്യേ രാത്രിയും പകലും തടാകത്തിൽ മുങ്ങിത്തപ്പുന്നത്. ഇവ൪ മുങ്ങിനിവരുമ്പോൾ കിട്ടുന്ന ഓട്, ചെമ്പ് പാത്രങ്ങൾ പൊലീസ് വാങ്ങി സൂക്ഷിക്കുന്നുമുണ്ട്. പുരാവസ്തുവകുപ്പ് റിസ൪ച് അസിസ്റ്റൻറിനെ ആദ്യദിവസം നിയോഗിച്ച് ചുമതല നിറവേറ്റി.
1982 ഫെബ്രുവരിയിൽ 26 പേ൪ കടത്തുവള്ളം മറിഞ്ഞ് മുങ്ങിമരിച്ച ഭാഗത്തോടുചേ൪ന്നുള്ള വെട്ടോലിക്കടവിലാണ് ഇപ്പോൾ നാട്ടുകാ൪ ‘നിധിതേടി’ മുങ്ങുന്നത്. തടാകത്തിൻെറ ഉൾത്തട്ടിൽ കോടികൾ വിലമതിക്കുന്ന നിധിശേഖരം ഉണ്ടാകും എന്ന വിശ്വാസമാണ് നാട്ടുകാരെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ ശാസ്താംകോട്ട പൊലീസ് ഒന്നും ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.