ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു

 

കൽപറ്റ: യേശുക്രിസ്തു ജറൂസലം നഗരവീഥികളിലൂടെ കഴുതപ്പുറത്തേറി നടത്തിയ യാത്രയെ അനുസ്മരിച്ച് ഞായറാഴ്ച  ദേവാലയങ്ങളിലെങ്ങും ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. ഇതോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. 
കുരുത്തോല തിരുനാൾ ദിവസമായ ഇന്നലെ പള്ളികളിൽ വൈദികൾ കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് കൈമാറി.
വിവിധ സ്ഥലങ്ങളിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേ൪ സംബന്ധിച്ചു. വൈദികരും കന്യാസ്ത്രീകളും പ്രദക്ഷിണത്തിൽ അണിനിരന്നു. 
സുൽത്താൻ ബത്തേരി: വിശുദ്ധ വാരത്തിന് മുന്നോടിയായി ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. വിശ്വാസി സമൂഹം ഞായറാഴ്ച രാവിലെ തന്നെ ദേവാലയങ്ങളിലേക്കൊഴുകിയെത്തി. 
സുൽത്താൻ ബത്തേരിയിൽ ദേവാലയങ്ങളിൽ ബലിക൪മങ്ങൾക്കു ശേഷം കുരുത്തോലകളുമായി പ്രദക്ഷിണമുണ്ടായി. 
പെസഹ വ്യാഴം, ദു$ഖവെള്ളി, ദു$ഖശനി എന്നിവക്കു ശേഷം ഉയി൪പ്പു ഞായറോടു കൂടിയാണ് വിശുദ്ധവാരത്തിൻെറ സമാപനം.
മാനന്തവാടി: മാനന്തവാടി കത്തീഡ്രൽ ദേവാലയത്തിൽ കു൪ബാനക്ക് ബിഷപ് മാ൪ ജോസ് പൊരുന്നേടം നേതൃത്വം നൽകി. ഫാ. ജോ൪ജ് മൈലാടൂ൪ സഹകാ൪മികത്വം വഹിച്ചു. 
ആറാട്ടുതറ സെൻറ് തോമസ് പള്ളിയിൽ ഓശാന പെരുന്നാളിന് വികാരി ഫാ.ചാക്കോച്ചൻ വാഴക്കാലയിൽ നേതൃത്വം നൽകി. നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഓശാന പെരുന്നാളിന് വികാരി ഫാ. ഷാജി മുളകുടിയാങ്കൽ നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.