ശാപമോക്ഷമില്ലാതെ അഞ്ചാംമൈല്‍-കക്കുണ്ടി റോഡ്

 

ചുള്ളിയോട്: നെന്മേനി പഞ്ചായത്തിലെ അഞ്ചാംമൈൽ-കക്കുണ്ടി റോഡിന് ശാപമോക്ഷമില്ല. തക൪ന്ന റോഡിലൂടെ ലോക്കൽ ജീപ്പ് യാത്ര നടുവൊടിക്കുന്ന രീതിയിലാണ്. ചുള്ളിയോടിനടുത്ത അഞ്ചാംമൈലിൽനിന്ന് തുടങ്ങുന്ന റോഡ് കക്കുണ്ടി ചെക്പോസ്റ്റുകൾ പിന്നിട്ട് തമിഴ്നാട്ടിലെ അയ്യംകൊല്ലിയിലേക്ക് നീളുന്നു. 12 കി. മീറ്ററാണ് ദൂരം.
അഞ്ചാംമൈൽ മുതൽ തമിഴ്നാട് അതി൪ത്തിയായ കക്കുണ്ടിവരെ രണ്ടര കിലോമീറ്ററേയുള്ളൂ. ഈ ഭാഗമാണ് ഏറ്റവും കൂടുതൽ തക൪ന്നുകിടക്കുന്നത്. ചുള്ളിയോട് സ്കൂൾ, കക്കുണ്ടി കയറ്റം എന്നിവിടങ്ങളിൽ റോഡ് പ്രാകൃതാവസ്ഥയിലാണ്. റോഡ് നന്നാക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. തമിഴ്നാട് സ൪ക്കാറിൻെറ ഗൂഡല്ലൂ൪ ഡിപ്പോയിൽ നിന്നുള്ള ബസ് കക്കുണ്ടിവരെ എത്തി തിരിച്ചുവരുകയാണ്. 
അഞ്ചാംമൈൽ റോഡ് നന്നാക്കിയാൽ ബസ് സ൪വീസ് ചുള്ളിയോട് വരെ നീട്ടാനാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.