ഇറാഖില്‍ കെറിയുടെ അപ്രഖ്യാപിത സന്ദര്‍ശനം

സിറിയയിലേക്ക് ആയുധങ്ങളുമായി പോകുന്ന ഇറാൻ വിമാനങ്ങൾ തടയണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇറാഖ് അധികൃതരോട് ആവശ്യപ്പെട്ടു. ബഗ്ദാദിൽ അപ്രതീക്ഷിത സന്ദ൪ശനത്തിനെത്തിയപ്പോഴാണ് കെറി ഇക്കാര്യം ആവശ്യപ്പെട്ടത്. അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തി 10 വ൪ഷം തികയുന്ന പശ്ചാത്തലത്തിൽ ഇറാൻ വിമാനങ്ങളുടെ പറക്കൽ ഇറാഖിൻെറ സ്ഥിരതയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി നൂരി അൽമാലികിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാഖിൻെറ വ്യോമാതി൪ത്തിയിലൂടെയാണ് സിറിയയെ സഹായിക്കാനായി ആയുധങ്ങളും സൈനികരെയും വഹിച്ചുകൊണ്ട് ഇറാൻ വിമാനങ്ങൾ പറക്കുന്നത്.

വിമാനങ്ങൾക്ക് സമ്പൂ൪ണ നിരോധം ഏ൪പ്പെടുത്താത്ത സാഹചര്യത്തിൽ ഇറാഖിൻെറ വ്യോമാതി൪ത്തിയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾ പരിശോധിച്ച് യാത്രക്കാ൪ മാത്രമേയുള്ളൂവെന്ന് ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ രണ്ട് വിമാനങ്ങൾ മാത്രമേ ഇത്തരത്തിൽ പരിശോധിച്ചിട്ടുള്ളൂവെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. ആയുധങ്ങളുമായി ഇറാൻ വിമാനങ്ങൾ പറക്കുന്നത് ഇറാഖിന് ദോഷമാണെന്നും മേഖലയിൽ അൽഖാഇദയെ പോലുള്ള തീവ്രവാദി സംഘടനകൾ പിടിമുറുക്കാൻ കാരണമാകുമെന്നും കെറി ഇറാഖ് അധികൃതരെ അറിയിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.