പി.സി. ജോര്‍ജിനെതിരെ ജെ.എസ്.എസ് 25 കോടിയുടെ മാനനഷ്ടക്കേസ് നല്‍കും

ആലപ്പുഴ: കെ.ആ൪. ഗൗരിയമ്മയെ ആക്ഷേപിച്ച പി.സി. ജോ൪ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കിൽ യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. വി.എച്ച്. സത്ജിത്. ജോ൪ജിനെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്നും വനിതാ സംരക്ഷണ നിയമം അനുസരിച്ച് ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രീയ നേതാക്കൾ മാഫിയ സംസ്കാരത്തിൻെറ പ്രതിനിധികളാണെന്നതിന് ഉദാഹരണമാണ് ജോ൪ജിൻെറ വാക്കുകൾ. അത് നിസ്സാരമായി തള്ളിക്കളയാൻ ജെ.എസ്.എസ് തയാറല്ല. ഒരു ഒത്തുതീ൪പ്പിലൂടെയും അത് പൊറുക്കാൻ കഴിയില്ല. ജോ൪ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് ഇരുത്തിക്കൊണ്ട് മുന്നണിയിൽ നിലനിൽക്കുക ജെ.എസ്.എസിന് അസാധ്യമാണ്.
ഏപ്രിൽ രണ്ടിന് യു.ഡി.എഫ് യോഗത്തിൽ ജോ൪ജിനെ പുറത്താക്കണമെന്ന ജെ.എസ്.എസിൻെറ കത്ത് ച൪ച്ചചെയ്യുമെന്നാണ് കൺവീന൪ അറിയിച്ചിരിക്കുന്നത്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കേണ്ടി വരും. ഈ വിഷയത്തിൽ കേരള കോൺഗ്രസ് -എം, സി.എം.പി, മുസ്ലിം ലീഗ് എന്നീ കക്ഷികൾ അഭിപ്രായം പറയാതിരുന്നത് നി൪ഭാഗ്യകരമാണ്. ജെ.എസ്.എസിൻെറ കഴിവിനനുസരിച്ച് പ്രതികരിക്കാൻ തന്നെയാണ് തീരുമാനം. ഗൗരിയമ്മയെ അപമാനിച്ചതിന് യു.ഡി.എഫിലെ ഘടകകക്ഷികൾ പ്രതിഷേധിക്കേണ്ടതാണ്. അസഭ്യം പറഞ്ഞശേഷം മാപ്പുപറയുന്നതിനോട് യോജിപ്പില്ല. രാഷ്ട്രീയ മാഫിയകളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കൂട്ടുനിൽക്കുന്നവ൪ കണ്ണീരുകുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.