രണ്ടരക്കോടിയുടെ കുഴല്‍പ്പണം കവര്‍ച്ച; സംഘത്തിന്‍െറ കാര്‍ കസ്റ്റഡിയിലെടുത്തു

കുന്നംകുളം:  പൊലീസ് കസ്റ്റഡിയിലെടുത്ത കുഴൽപ്പണ സംഘത്തിൻെറ കാറിൽനിന്ന് രണ്ടരക്കോടി  കവ൪ന്ന സംഘം സഞ്ചരിച്ച വാഹനം കുന്നംകുളം  പൊലീസ്  കണ്ടെടുത്തു.  
അറസ്റ്റിലായ  മുഖ്യപ്രതി മുഹമ്മദ് അഷ്റഫിൻെറ ഉടമസ്ഥതയിലുള്ള  ‘ഇന്നോവ’ കാറാണ് കോഴിക്കോട് കൊടുവള്ളിയിൽനിന്ന് കുന്നംകുളം സി.ഐ ബാബു കെ. തോമസിൻെറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
പണം കവ൪ന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന  കൊടുവള്ളി സ്വദേശികളായ ഒരുപുറംകണ്ടത്തിൽ മുഹമ്മദ് അഷ്റഫ്, തവളാംകുഴിയിൽ ഷൗക്കത്ത്, പാലക്കുന്നിന്മേൽ മുഹമ്മദ് ഷെഫീഖ്, ഫാറൂഖ് കരുവാൻതിരുത്തി, സബീന മൻസിലിൽ ഷാനു എന്നിവരെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വാഹനം കണ്ടെത്തനായത്. ഈ സംഘത്തിലുള്ള മറ്റുനാലുപ്രതികളെക്കുറിച്ച് പൊലീസിന്  സൂചന  ലഭിച്ചിട്ടുണ്ട്.  
അന്വേഷണം ഊ൪ജിതപ്പെടുത്തിയെങ്കിലും തൊണ്ടി മുതലായ രണ്ടരക്കോടി പൊലീസിന്  ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.  കഴിഞ്ഞ ഒമ്പതിന് രാത്രി കേച്ചേരി -അക്കിക്കാവ്  ബൈപ്പാസ്  റോഡിൽ ചിറനെല്ലൂരിൽ വെച്ചാണ് കുഴൽപ്പണ സംഘത്തെ പൊലീസ് പിന്തുട൪ന്ന് പിടികൂടിയത്. അന്ന് കസ്റ്റഡിയിലെടുത്ത കാറിൻെറ രഹസ്യ അറയിലാണ് രണ്ടരക്കോടി രൂപ കുഴൽപ്പണസംഘം സൂക്ഷിച്ചിരുന്നത്. ഈ വാഹനം പൊലീസ് സ്റ്റേഷൻ വളപ്പിൽ  കിടക്കുമ്പോഴായിരുന്നു സംഘത്തിലുള്ളവരെത്തി അതിൽ നിന്ന് പണം അപഹരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.