സോൾ: സൈനികസമ്മ൪ദം വ്യാപിക്കുന്ന ഉത്തരകൊറിയക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി ദക്ഷിണ കൊറിയൻ വ്യോമമേഖലയിൽ അമേരിക്കയുടെ ആണവ ബോംബ൪ വിമാനം ബി -52 പരിശീലന പറക്കൽ ആരംഭിച്ചു. ഉത്തരകൊറിയയുടെ ആക്രമണത്തിൽനിന്ന് ദക്ഷിണ കൊറിയയെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശേഷി തെളിയിക്കാൻ വേണ്ടിയാണ് ദക്ഷിണ കൊറിയ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിൻെറ ഭാഗമായി ബോംബ൪ പറന്നതെന്ന് പെൻറഗൺ ഔദ്യാഗിക വക്താവ് ജോ൪ജ് ലിറ്റിൽ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന മൂന്നാമത് ആണവപരീക്ഷണാനന്തരം യു.എൻ ഏ൪പ്പെടുത്തിയ ഉപരോധത്തോട് പ്രതികരിച്ച് രണ്ടാമതൊരു കൊറിയൻ യുദ്ധം നടക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.