കൊച്ചി: പി.സി. ജോ൪ജ് മാത്രമല്ല ചീഫ് വിപ്പ് എന്ന പദവിയും സ൪ക്കാറിന് ബാധ്യതയാകുന്നു. ചീഫ് വിപ്പ് പദവി ഒഴിവാക്കണമെന്ന് യു.ഡി.എഫിൽ ആവശ്യമുയ൪ന്നു കഴിഞ്ഞു. 20 വ൪ഷമായി ഇല്ലാതിരുന്ന പദവി പി.സി. ജോ൪ജിലൂടെ പുന$സ്ഥാപിക്കപ്പെട്ടപ്പോൾ സ൪ക്കാറിന് വൻ ബാധ്യതയായതായാണ് പൊതുവെയുള്ള അഭിപ്രായം. പ്രത്യേകിച്ച് അധികാരം ഇല്ലാത്ത ഈ പദവികൊണ്ട് ഒരു രൂപയുടെ പദ്ധതിക്കുപോലും അംഗീകാരം നൽകാൻ അനുവാദമില്ല.
അതേസമയം, മന്ത്രിക്കുവേണ്ടി ഒരുക്കുന്ന എല്ലാ സൗകര്യങ്ങളും വിപ്പിന് ഒരുക്കേണ്ടിവരുന്നുവെന്നാണ് പരാതി. ഇദ്ദേഹത്തിൻെറ ഓഫിസിൽ 30 ജീവനക്കാരാണുള്ളത്. 22,000 മുതൽ 90,000 രൂപ വരെയാണ് ഇവ൪ക്ക് നൽകുന്ന ശമ്പളം. ഏകദേശം 12ലക്ഷത്തിലധികം രൂപ ഈ ഇനത്തിൽ പ്രതിമാസം സ൪ക്കാ൪ ചെലവഴിക്കുന്നു. കാറ്, ഔദ്യാഗിക ഭവനം,ഡീസൽ ചെലവ്, പൈലറ്റ് വാഹനങ്ങൾക്കുള്ള ചെലവ്, വീട്ടിലെയും ഔദ്യാഗിക വസതിയിലെയും എം.എൽ.എ ഹോസ്റ്റലിലെയും ഓഫിസിലെയും ഫോൺ ചാ൪ജ്, മൂന്ന് മൊബൈൽ ഫോണുകളുടെ ബില്ല്, ഗെസ്റ്റ് ഹൗസുകളിലെ താമസ ചെലവ് ഇവയൊക്കെയും സ൪ക്കാറാണ് വഹിക്കുന്നത്.
വിവാദം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ വിപ്പിൻെറ പരിപാടികളിൽ സുരക്ഷക്കായി 25ൽ കുറയാത്ത പൊലീസാണ് എത്തുന്നത്. മറ്റ് മന്ത്രിമാ൪ക്കില്ലാത്തത്ര ചെലവ് ഈ ഇനത്തിലും സ൪ക്കാറിൻെറ ബാധ്യതയാണ്.
നിയമസഭ കൂടുന്ന വേളയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോൾ അംഗങ്ങൾക്ക് വിപ്പ് കൊടുക്കാൻ മാത്രം അധികാരമുള്ള ഈ പദവികൊണ്ട് പ്രയോജനമില്ലെന്നാണ് മുന്നണിയിലെ വലിയൊരു വിഭാഗം പറയുന്നത്.
അതത് പാ൪ട്ടി നൽകുന്ന വിപ്പിനാണ് പ്രാധാന്യമുള്ളതെന്നും ജോ൪ജ് വിപ്പ് നൽകിയാൽ ആരും അംഗീകരിക്കാത്ത സ്ഥിതിയാണെന്നും എം.എൽ.എമാ൪ ചൂണ്ടിക്കാട്ടുന്നു.
ജോ൪ജിനെ ചീഫ് വിപ്പ് പദവിയിൽ നിന്ന് മാറ്റണമെന്നാവശ്യപെട്ട് എം.എൽ.എമാ൪ അടക്കം മുന്നണിയിലെ നിരവധി നേതാക്കൾ പാ൪ട്ടിനേതൃത്വത്തിനും മുന്നണിനേതൃത്വത്തിനും കത്തുനൽകി കഴിഞ്ഞു. കോൺഗ്രസ് എം.എൽ.എമാരുടെ പൊതുവികാരം ചീഫ് വിപ്പ് പദവി വേണ്ടതില്ലെന്നാണെന്ന് ടി.എൻ.പ്രതാപൻ എം.എൽ.എ ‘മാധ്യമ’ത്തോടു പറഞ്ഞു.
ഭരണഘടനാ പ്രകാരം അതത് രാഷ്ട്രീയപാ൪ട്ടികളുടെ വിപ്പിനാണ് പ്രാധാന്യം. പാ൪ട്ടി വിപ്പ് ലംഘിച്ചാൽ മാത്രമാണ് നിയമസഭാ അംഗത്വം നഷ്ടമാവുകയുള്ളൂ എന്നും പ്രതാപൻ പറഞ്ഞു. കേവലം പൊളിറ്റിക്കൽ അഡ്മിഷനുവേണ്ടിയാണ് ഇപ്പോൾ ഈ പദവി ഉണ്ടാക്കിയതെന്നും ഇതിനെതിരെ താൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് വിപ്പ് പദവി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു ചിലരും കത്തുനൽകിയിട്ടുണ്ട്.
ജോ൪ജിനെ മാറ്റിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഞായറാഴ്ച ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി.
ചീഫ് വിപ്പ് പദവി കേവലം ആലങ്കാരികമാണെന്നും ആസ്ഥാനത്തിലുള്ള വിശ്വാസ്യത എം.എൽ.എമാ൪ക്ക് കുറഞ്ഞതായും മന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.