മാലിയില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൂടി കൊല്ലപ്പെട്ടു

പാരിസ്: ആഫ്രിക്കയിലെ മാലിയിൽ മുസ്ലിം പോരാളി ഗ്രൂപ്പിനെതിരെ ആക്രമണം നടത്തിവരുന്ന ഫ്രഞ്ച് സൈനിക സംഘത്തിലെ ഒരംഗം കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പോരാളികളിൽനിന്ന് ഏതാനും പട്ടണങ്ങൾ മോചിപ്പിക്കാൻ കഴിഞ്ഞതായി സൈന്യം അവകാശപ്പെടുന്നു. എന്നാൽ, വടക്കൻ മാലിയിലെ  പ൪വത മേഖലകളിലേക്ക് നീങ്ങിയ പോരാളി വിഭാഗത്തെ തുരത്തൽ കഠിനവും ആപത്കരവുമായ ദൗത്യമായിരിക്കുമെന്ന് ഫ്രഞ്ച് സൈനിക വക്താവ് സമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.