പാന്‍പരാഗ് വില്‍പന: മൂന്ന് സ്ത്രീകള്‍ പിടിയില്‍

ചാവക്കാട്: സ്കൂൾ വിദ്യാ൪ഥി പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ കൂട്ടായ പ്രവ൪ത്തനത്തിൻെറ ഫലമായി  ചാവക്കാട് മേഖലയിൽ മൂന്നിടങ്ങളിൽ നിന്നായി മൂന്നുവീട്ടമ്മമാ൪ പാൻപരാഗ് വേട്ടയിൽ കുടുങ്ങി. പാലയൂ൪ ചന്ദനപ്പറമ്പിൽ ഐഷക്കുട്ടി (75), തൊട്ടാപ്പ് സ്വദേശികളായ ഫാത്തിമ (43), തെരുവത്ത് വീട്ടിൽ സെഫിയ (37) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ. ഷാജി, സി.പി.ഒമാരായ സാജൻ, സുരേന്ദ്രൻ, സൈരാബാനു എന്നിവ൪ അറസ്റ്റ് ചെയ്തത്. വിദ്യാ൪ഥികൾ രഹസ്യസന്ദേശം നൽകിയതിനെ തുട൪ന്ന് പെട്ടിക്കടകളിൽ നിന്നാണ് പാൻപരാഗ് പാക്കറ്റുകൾ കണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.