വാടാനപ്പള്ളി: ചേറ്റുവ ബംഗ്ളാവ് കടവിൽ പുഴയിൽ മത്സ്യത്തൊഴിലാളികൾ മത്സ്യം പിടിക്കാൻ സ്ഥാപിച്ച ഊന്നുവലക്കുറ്റികൾ പറിച്ചുമാറ്റിയ ചാവക്കാട് എസ്. ഐ എം.കെ. ഷാജിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഊന്നുവല മത്സ്യത്തൊഴിലാളികൾ രംഗത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മുതൽ അംഗീകാരത്തോടെയാണ് ഊന്നുവല ഉപയോഗിച്ച് മത്സ്യം പിടിച്ചുവരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഓരോ വ൪ഷവും ഫിഷറീസ് വകുപ്പിൽ പണമടച്ച് കരാറടിസ്ഥാനത്തിലാണ് നിയമാനുസൃതം ഊന്നുവല കുറ്റികൾ സ്ഥാപിച്ചത്.
ഈ വ൪ഷം മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ഫെബ്രുവരി ആറിന് പണമടച്ച് രസീത് വാങ്ങിയിരുന്നു. നിരവധി മത്സ്യത്തൊഴിലാളികളാണ് ഊന്നുവല ഉപയോഗിച്ച് തൊഴിൽ ചെയ്യുന്നത്. മുനക്കകടവിലെ ചില ബോട്ടുകാരും ലീഗുകാരുമാണ് ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസിനെ കൊണ്ട് ഊന്നുവലക്കുറ്റികൾ നശിപ്പിക്കുന്ന നടപടി ചെയ്യിക്കുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. കുറ്റികൾ കളഞ്ഞതിലൂടെ വൻ നഷ്ടമാണ് തൊഴിലാളികൾക്ക് നേരിട്ടത്.കയ്യൂക്കാണ് പൊലീസ് ചെയ്തത്. ചോദിച്ചറിയാതെ ഏകപക്ഷീയമായ നടപടിയാണ് പൊലീസ് ചെയ്തത്. മുനമ്പത്തും കൊച്ചിയിലും ഊന്നുവലക്കുറ്റികൾ സ്ഥാപിച്ചാണ് മത്സ്യം പിടിച്ചുവരുന്നത്. ഏറെവ൪ഷമായാണ് ചേറ്റുവയിൽ ഊന്നുവല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത്. പൊലീസിനും മുനക്കകടവിലെ ബോട്ട് അധികൃത൪ക്കെതിരെയും നിയമനടപടി കൈാക്കൊള്ളുമെന്നും ഊന്നുവല മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.