സ്വകാര്യ ബസില്‍ കടത്തിയ നിലക്കടല പിടികൂടി

കൊല്ലങ്കോട്: നികുതി വെട്ടിച്ച് സ്വകാര്യ ബസിൽ കടത്തിയ നിലക്കടല പിടികൂടി. കഴിഞ്ഞദിവസം എലവഞ്ചേരി കരിങ്കുളത്ത് കൂട്ടിയിടിച്ച സ്വകാര്യ ബസും ഗുഡ്സ് ഓട്ടോറിക്ഷയും പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ബസിൽ എട്ട് ചാക്കിലായി സൂക്ഷിച്ച  നിലക്കടല പിടികൂടിയത്. വിൽപന നികുതി വകുപ്പ്  3,200 രൂപ പിഴയീടാക്കി.
പൊള്ളാച്ചിയിൽനിന്ന് മീനാക്ഷിപുരം, കൊല്ലങ്കോട് വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് കടല കടത്ത്. ഗോവിന്ദാപുരം വഴി തൃശൂരിലേക്ക് പോകുന്ന ബസുകളിൽ പലചരക്കും ശ൪ക്കരയും നിലക്കടലയും കടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലങ്കോട്ടെ മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനിടെ എട്ട് ചാക്ക് നിരോധിത പാൻമസാലകൾ പിടികൂടിയിരുന്നു.
ഗോവിന്ദാപുരത്ത് നികുതി വെട്ടിച്ച് കടത്തിയ വെല്ലം പൊലീസ് പിടികൂടി. അമിതവേഗതയിൽ പോയ പിക്കപ്പ് വാനിനെ രണ്ട് കിലോമീറ്റ൪ പിന്തുട൪ന്ന് അഡീഷനൽ എസ്.ഐ ഹരിദാസാണ് വടവന്നൂരിനടുത്ത് പിടികൂടിയത്. 2,250 കിലോ വെല്ലമാണ് കടത്താൻ ശ്രമിച്ചത്. വിൽപന നികുതി വകുപ്പ് 25,315 രൂപ പിഴയീടാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.